ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം 31, നവംബർ ഒന്ന്, രണ്ട് തിയതികളിൽ കാറളം വിഎച്ച്എസ്എസിൽ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം കാറളം വിഎച്ച്എസ്എസ്, എഎൽപിഎസ് സ്കൂൾ, കമ്യൂണിറ്റി ഹാൾ, കാറളം ചർച്ച് ഹാൾ എന്നിവിടങ്ങളിൽ നടക്കും. ഉപജില്ലയിലെ എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന ശാസ്ത്രഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേള 31, നവംബർ ഒന്ന്, രണ്ട് തിയതികളിലാണ് നടക്കുന്നത്. 31 ന് രാവിലെ ഒന്പതിന് കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ഡോ.ആർ. ബിന്ദു ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഡിഇഒ ബാബു പ്രസാദ് ശാസ്ത്രസന്ദേശം നൽകും.
കാറളം വിഎച്ച്എസ്എസ് മാനേജർ കാട്ടിക്കുളം ഭരതൻ മുഖ്യപ്രഭാഷണം നടത്തും. വിഎച്ച്എസ്എസ് പ്രിൻസിപ്പൽ ടി.എസ്. സന്ധ്യ, സുനിൽ മാലാന്ത്ര, അംബിക സുഭാഷ്, രജനി നന്ദകുമാർ, ടി.എസ്. ശശികുമാർ, എം.എസ്. സുരേഷ്, വി.എ. കരീം, എൻ.എൻ. രാമൻ, ഇരിങ്ങാലക്കുട എഇഒ എം.സി. നിഷ എന്നിവർ പ്രസംഗിക്കും. നവംബർ രണ്ടിന് വൈകിട്ട് 4.30ന് കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സമാപനസമ്മേളനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ സമ്മാനവിതരണം നടത്തും. ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് മുഖ്യാതിഥിയായിരിക്കും.
മത്സരങ്ങൾ നടക്കുന്ന തിയതിയും കേന്ദ്രവും യഥാക്രമം:
ഒക്ടോബർ 31 പ്രവൃത്തിപരിചയമേള: ചർച്ച് ഹാൾ, കമ്യൂണിറ്റി ഹാൾ, കാറളം.
ഐടി മേള: എച്ച്എസ്എസ് ലാബ് 1, 2, വിഎച്ച്എസ്എസ് കാറളം.
സാമൂഹ്യശാസ്ത്രമേള: എഎൽപിഎസ് കാറളം.
നവംബർ ഒന്ന്: ഐടി മേള: എച്ച്എസ്എസ് ലാബ് 1, 2, വിഎച്ച്എസ്എസ് കാറളം.
നവംബർ രണ്ട്: ശാസ്ത്രമേള: വിഎച്ച്എസ്എസ് കാറളം.