സ്നേഹക്കൂട് ഭവനപദ്ധതി: ആധാരം കൈമാറി
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന സ്നേഹക്കൂട് ഭവന നിർമാണ പദ്ധതിയിലെ ഗുണഭോക്താവിനുള്ള ആധാര കൈമാറ്റവും പദ്ധതി നടത്തിപ്പിന്റെ ഉദ്ഘാടനവും നടത്തി. എപിജെ അബ്ദുൽ കലാം ശാസ്ത്രസാങ്കേതിക സർവകലാശാല നാഷണൽ സർവീസ് സ്കീം ആണ് ഗുണഭോക്താവായ റസിയ സുൽത്താനയ്ക്കു വീട് നിർമിച്ചു നൽകുന്നത്.
സഹൃദയ എൻജിനീയറിംഗ് കോളജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റാണ് ഭവന നിർമാണം പൂർത്തിയാക്കുക. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. തൃശൂർ ഗവണ്മെന്റ് എൻജിനീയറിംഗ് കോളജ്, ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിംഗ് ഇരിങ്ങാലക്കുട, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗ് മാള, സഹൃദയ എൻജിനീയറിംഗ് കോളജ് കോളജ് എന്നിവിടങ്ങളിലെ എൻഎസ്എസ് വോളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരും നാട്ടുകാരും പങ്കെടുത്തു.
ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. നാഷണൽ സർവീസ് വോളണ്ടിയർമാർ പഴയ പേപ്പറുകൾ, ആക്രി വസ്തുക്കൾ എന്നിവ ശേഖരിച്ച് വില്പന നടത്തിയാണ് പണം സമാഹരിക്കുന്നത്. സാങ്കേതിക സർവകലാശാല പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. എം. അരുണ്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, സാങ്കേതിക സർവകലാശാല നോർത്ത് റീജണൽ കോ ഓർഡിനേറ്റർ ഡോ. പി.യു. സുനീഷ്, സ്നേഹക്കൂട് കോഓർഡിനേറ്റർ ഡോ. ടി.വി. ബിനു, സാങ്കേതിക സർവകലാശാല റീജണൽ കോഡിനേറ്റർ വിപിൻ കൃഷ്ണ, ജുമൈല ഷഗീർ, അഡ്വ. എം.എസ്. വിനയൻ, ഷൈനി തിലകൻ, ഫാ. ജോർജ് മംഗലൻ, സിറാജുദ്ദീൻ എന്നിവർ പങ്കെടുത്തു.