വായുമലിനീകരണം തടയാന്‍ പുതുവഴികളുമായി ഇരിങ്ങാലക്കുട സ്വദേശി കാവല്ലൂര്‍ ഗംഗാധരന്
ഇരിങ്ങാലക്കുട: അന്തരീക്ഷ മലിനീകരണത്തിന്റെ പിടില്‍ പെട്ട് ദില്ലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്അടക്കമുള്ള ഓഫീസുകള്‍ അടച്ചിടുന്ന സാഹചര്യത്തിന് ശാസ്വത പരിഹാരവുമായി ഇരിങ്ങാലക്കുട സ്വദേശി കാവല്ലൂര്‍ ഗംഗാധരന്. കാവല്ലൂര്‍ ഗംഗാധരന് ഒന്നര പതിറ്റാണ്ടായി വീട്ടില്‍ ചപ്പുചവറുകള്‍ കത്തിച്ച് പുക പുറം തള്ളാറില്ല. ടാങ്കര്‍ ലോറിക്കാര് റോഡ് വശത്ത് തള്ളുന്ന കക്കൂസ് മാലിന്യം അവരെ ഏല്പിക്കാതെ വീട്ടിലെ ജൈവ മാലിന്യവുമായി കലര്‍ത്തി ശാസ്ത്രീയമായി വളമാക്കാം. മാലിന്യം കത്തിച്ചുണ്ടാക്കുന്നതിന്റെ അപകടം തിരിച്ചറിഞ്ഞ റിട്ട. കേന്ദ്ര സര്‍ക്കാര്‍ ഏഞ്ചിനീയറും, ദേശീയ ജലപുരസ്കാര ജേതാവും, പരിസ്ഥിതി മിത്രം പുരസ്കാര വിജയിയുമായ ഗംഗാധരന് പ്രകൃതിയോട് ചേര്‍ന്ന മാലിന്യ സംസ്കരണത്തില്‍ എത്തിയത്. വര്‍ഷങ്ങളായി ഗംഗാധരന് സ്വീകരിക്കുന്ന ലളിതമായ ഈ രീതി ഏതൊരാള്‍ക്കും സ്വന്തം വീട്ടില്‍ നടപ്പാക്കാവുന്നതെയുള്ളൂ. ചപ്പുചവറുകള്‍ വീട്ടുപറമ്പില്‍ കത്തിക്കാതെയും കക്കൂസ് മാലിന്യം ടാങ്കര്‍ ലോറി വഴി റോഡ് സൈഡില്‍ തള്ളാതെയും കമ്പോസ്റ്റ് വളമാക്കി മാറ്റുകയാണ് അദ്ദേഹത്തിന്റെ രീതി. വ്ഷപുക കൊണ്ട് കെട്ടിപടുക്കുന്ന വികസനം നാടിനെയും നാട്ടാരെയും അധോഗതിയിലാക്കും. കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ കുറവ് വരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് കുറയ്ക്കും. അണ്ണാറക്കണ്ണന് തന്നലായത് എന്നാണ് ഗംഗാധരന്റെ പക്ഷം. ഇതിനായി രണ്ട് കമ്പോസ്റ്റ് കുഴികള്‍ അടുക്കള വെള്ളം പോകുന്ന കാനയുമായി ബന്ധപ്പെടുത്തി നിര്‍മ്മിക്കണം. ദിവസവും അടിച്ചുവാരി കിട്ടുന്ന ഇലകളും മാലിന്യങ്ങളും ഒന്നാമത്തെ ടാങ്കില്‍ നിക്ഷേപിക്കുക. ആവശ്യം വരുമ്പോള്‍ കക്കൂസ് മാലിന്യവും ഇതില്‍ നിക്ഷേപിച്ച് കുറച്ച് കുമ്മായം വിതറണം. വീണ്ടും ചപ്പുചവറുകള്‍ കിട്ടുന്നതിനനുസരിച്ച് ഇതില്‍ ഇടാവുന്നതെയുള്ളു. നിറയുമ്പോള്‍ മൂടി കൊണ്ട് മൂടുക. അടുക്കള വെള്ളം ചെല്ലുന്നതു കൊണ്ട് മാലിന്യം വേഗം അഴുകുന്നു. രണ്ടാമത്തെ ടാങ്കും ഇതുപോലെ ഉപയോഗപ്പെടുത്തുക. രണ്ടാമത്തെ ടാങ്ക് നിറയുമ്പോഴെക്കും ആദ്യത്തെ ടാങ്കില്‍ വളം റെഡി. ഈ പ്രവര്‍ത്തി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനോടൊപ്പം അന്തരീക്ഷ മലിനീകരണവും പരിസര മലിനീകരണവും തടയാനാകും. കഴിഞ്ഞ ലോക ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയായ വിഷയം ആയത് ഒന്നര പതിറ്റാണ്ട് മുമ്പ് ഗംഗാധരന് കണ്ടുവെന്നതാണ് മഹത്വം.