വിമല സെന്‍ട്രല്‍ സ്കൂള്‍: റോബോട്ടിക്സ് എക്സിബിഷന്
താണിശേരി: വിമല സെന്‍ട്രല്‍ സ്കൂളില്‍ റോബോട്ടിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എക്സ്പോ അസിസ്റ്റന്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി ഐഎഎസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന് നെല്ലംകുഴി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജോം ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസിലി ചെറുകുന്നേല്‍, ജഗന്നാഥ് റാം എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എല്‍കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ നിര്‍മ്മിച്ച വിവിധതരത്തിലുള്ള റോബോട്ടുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാര്‍ഥികള്‍ക്ക് അവബോധം അഭിനയിച്ചു ഉപയോഗിച്ചുള്ള നൂതന സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഗെയിമിംഗ് റൂം, ത്രീഡി തിയേറ്റര്‍, പ്ലേസ്റ്റേഷന്‍, മിനി പ്ലാനിറ്റോറിയം, ചന്ദ്രയാന്‍ മോഡല്‍, വെര്‍ച്വല്‍ റിയാലിറ്റി റൂം, ത്രീഡി പ്രിന്റിംഗ് വിദ്യകള്‍ എന്നിവ എക്സ്പോയില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ സ്വന്തമായി നിര്‍മ്മിച്ച ഇലക്ട്രിക് സൈക്കിളും, ഇലക്ട്രിക് കാറും എക്സ്പോയില്‍ മുഖ്യ ആകര്‍ഷണമായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് അവബോധവും അറിവും അഭിരുചിയും പകരുക എന്നതാണ് എക്സ്പോയുടെ ലക്ഷ്യം.