സെന്റ് ജോസഫ്സ് കോളജില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ദ്വിദിന ഇന്റര്‍നാഷണല്‍ സെമിനാര്‍ സമാപിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റും, കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും റോഡ്സ് യൂണിവേഴ്സിറ്റി മക്കണ്ട, സൗത്ത് ആഫ്രിക്കയുമായി സഹകരിച്ച് ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്ന വിഷയത്തില്‍ നടത്തിയ ദ്വിദിന ഇന്റര്‍നാഷണല്‍ സെമിനാര്‍ സമാപിച്ചു. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമന്‍ മുഖ്യാതിഥിയായിരുന്നു. കില ഡിസാസ്റ്റര്‍ റിസ്ക് മാനേജ്മെന്റ് വിദഗ്ധന്‍ ഡോ. എസ്. ശ്രീകുമാര്‍, തിരുവനന്തപുരം ലയോള കോളജ് ദുരന്തനിവാരണ വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. ജ്യോതി കൃഷ്ണന്, കെഎസ്ഡിഎംഎ ഹസാര്‍ഡ് അനലിസ്റ്റ് സുസ്മി സണ്ണി, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് സസ്റ്റെയിനെബിള് ബാങ്കിംഗ് വിഭാഗം മേധാവിയും വൈസ് പ്രസിഡന്റുമായ റെജി കെ. ഡാനിയല്‍, ഡെറാഡൂണില്‍ നിന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിദഗ്ദന് റോയ് അലക്സ്, പരിസ്ഥിതി ഫോട്ടോ ജേര്‍ണലിസ്റ്റ് ശൈലേന്ദ്ര യശ്വന്ത് എന്നിവരുടെ നേതൃത്വത്തില്‍ ടെക്നിക്കല്‍ സെഷന്‍സ് നടത്തപ്പെട്ടു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥാപകനും ഡയറക്ടറുമായ മാനേജര്‍ പോള്‍ തോമസിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി ആദരിച്ചു. സെന്റ് ജോസഫ്സ് കോളജ് ഡിസാസ്റ്റര്‍ മേനേജ്മെന്റ് ടാസ്ക് ഫോര്‍സ് രൂപികരിക്കുമെന്നും സെന്റ് ജോസഫ്സ് കോളജ് ഗ്ലോബല്‍ പീസ് കോര്‍പ്സും ഡിസാസ്റ്റര്‍ മേനേജ്മെന്റ് ടാസ്ക് ഫോഴ്സും കോളജ് വൊളന്റിയേഴ്സിനായി ഏപ്രില്‍, മെയ് മാസങ്ങളില്‍ ട്രെയിനിംഗ് പ്രോഗ്രാം നടക്കുമെന്നും സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് മേധാവി സിസ്റ്റര്‍ ഡോ. ജെസ്സിന് സമാപന ചടങ്ങില്‍ അറിയിച്ചു.