സെന്റ് ജോസഫ്സ് കോളജില്‍ ബയോടെക് ക്വെസ്റ്റ് ദേശീയ ശാസ്ത്ര സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗവും കേരള അക്കാദമി ഓഫ് സയന്‍സും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു. ബയോടെക് ക്വെസ്റ്റ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കേരള അക്കാദമി ഓഫ് സയന്‍സ് വൈസ് പ്രസിഡന്റ് ഡോ.കെ.ജി. രഘു ഉദ്ഘാടനം ചെയ്തു. പുതിയ യുവസമൂഹം ശാസ്ത്രത്തെ വളരെ പ്രാധാന്യത്തോടെ നോക്കിക്കാണണമെന്നും അത് അടുത്ത തലമുറകള്‍ക്കും പ്രപഞ്ചത്തിന്റെ നിലനില്പിനും അനിവാര്യമാണെന്നും ഡോ. രഘു വിദ്യാര്‍ഥികളെ ഉദ്ബോധിപ്പിച്ചു. ബയോടെക്നോളജി വിഭാഗം മേധാവി ഡോ. നൈജില്‍ ജോര്‍ജ് സ്വാഗത പ്രസംഗവും കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷതയും നിര്‍വഹിച്ചു. ചടങ്ങില്‍ സെല്‍ഫ് ഫിനാന്‍സ് കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന്, ഡീന്‍ ഓഫ് സയന്‍സ് ഡോ.എ.എല്‍. മനോജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.