മദ്രാസ് ഐഐടി സര്ട്ടിഫികേഷന് നേടി ക്രൈസ്റ്റ് ബിബിഎ വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ബിബിഎ വിദ്യാര്‍ഥികള്‍ 2023- 24 എന്‍ഐആര്‍എഫ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള മദ്രാസ് ഐഐടിയില്‍ നിന്നും സ്ട്രാറ്റജി ഫോര്മുലേഷന് ആന്‍ഡ് ഡാറ്റാ വിഷ്വലൈസേഷന്‍ എന്ന വിഷയത്തില്‍ സര്ട്ടിഫിക്കേഷന് പ്രോഗ്രാം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥികള്‍ക്ക് ക്രൈസ്റ്റ് കോളജ് സെല്‍ഫ് ഫിനാന്‍സിംഗ് ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍ സിഎംഐ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. എന്‍ജിനീയറിംഗ്, മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഈ കോഴ്സ് ബിസിനസ് മേഖലയില്‍ സാങ്കേതികവും തന്ത്രപരവുമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും ഡാറ്റാ അനലറ്റിക്സ്, ഇന്റര്‍പ്രെറ്റേഷന്‍ എന്നിവയില്‍ വൈദഗ്ധ്യം നേടുന്നതിനും സഹായിക്കുന്നു. ജോലിക്കായുള്ള ഇന്റര്‍വ്യൂ, ഉന്നതവിദ്യാഭ്യാസം, പ്ലേയ്സ്മെന്റ്, ഇന്റേണ്‍ഷിപ് എന്നിവയില്‍ മികവ് തെളിയിക്കുന്നതിനും ഈ കോഴ്സിലൂടെ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുന്നു.