ഹൃദയം തൊട്ടറിഞ്ഞ് ഇരിങ്ങാലക്കുടയില്‍ വിഎസ് സുനില്‍കുമാറിന്റെ മൂന്നാം ഘട്ട പര്യടനം
ഇരിങ്ങാലക്കുട: തൃശൂര്‍ ലോക്സഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ: വി എസ് സുനില്‍കുമാര്‍ ഇരിങ്ങാലക്കുടയിലെ മണ്ണും മനസ്സും തൊട്ടറിഞ്ഞായിരുന്നു മൂന്നാം ഘട്ട പര്യടനം നടത്തിയത്. കുട്ടംകുളത്തിന്റെയും കൂത്തിന്റെയും കൂടിയാട്ടിന്റെയും സംസ്കാരിക മണ്ണില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ നാനാതുറയിലെ ആളുകള്‍ ഹൃദയംകൊണ്ട് സ്വീകരിച്ചു. പര്യടനത്തില്‍ ആവേശം തീര്‍ത്ത് കാട്ടൂരിലെ 60 വയസുക്കാരന് പുതിയവീട്ടില്‍ മജീദ് തന്റെ സൈക്കളില്‍ സ്ഥാനാര്‍ത്ഥിയുടെ കട്ടഔട്ടറുമായി സഞ്ചാരിച്ചു.
ഇരിങ്ങാലക്കുട മാര്‍ക്കറ്റ്, കാട്ടൂര്‍ മാര്‍ക്കറ്റ്, പടിയൂര്‍ മഴുവഞ്ചേരി, എടതിരിഞ്ഞി അംബേദ്കര്‍ കോളനി പരിസരത്തെ കുടുംബസംഗമം, കാറളം ചെമണ്ട പ്രദേശത്തെ കുടുംബ സംഗമം,സംഗമേശലയം, താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയം, താഴേക്കാട് മഹാശിവക്ഷേത്രം, കല്ലേറ്റുംകര ഗ്രീന്‍ ഹോപ്പര്‍ പ്രൈവറ്റ് ലിമിറ്റഡ് , കല്ലേറ്റുംകര പൈലറ്റ് സ്മിത്ത് പ്രൈവറ്റ് ലിമിറ്റഡ്, മാനാട്ടുകുന്ന്, പുല്ലൂര്‍ കേരള സംസ്ഥാന കശുവണ്ടി വികസന കോര്പ്പറേഷന്, ആനുരളി അണ്ടികമ്പനി, തങ്കരാജ് കോളനി, നിര്‍മല എം സി കോണ്‍വെന്റ് കിഴുക്കാട്ടുകോണം, കരുവന്നൂര്‍ കണക്കന് കോട്ട, കൊമ്പടിഞ്ഞാമക്കല്‍ സെന്‍ട്രല്‍, കരുവന്നൂര്‍ സെന്റ് ജോസഫ് കോണ്‍വെന്റ്, ഗ്രാമിക കൊമ്പിടിഞ്ഞാമക്കല്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആര്.ബിന്ദു, ടി.കെ സുധീഷ്, പി. മണി, ഉല്ലാസ് കളക്കട്ട്, കെ. ശ്രീകുമാര്‍, കെ.എസ് ജയ, അഡ്വ. കെ.ആര് വിജയ, എന്‍.കെ ഉദയപ്രകാശ്, ടി.കെ വര്‍ഗ്ഗീസ്, രാജു പാലത്തിങ്കല്‍, വി.എ മനോജ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ സ്ഥനാര്ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.