ഇന്നസെന്റിന്റെ ചിത്രത്തിനൊപ്പം സുരേഷ്ഗോപിയുടെ ഫഌക്സ്, വിവാദമായപ്പോള്‍ എടുത്തു മാറ്റി
ഇരിങ്ങാലക്കുട: ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വോട്ടഭ്യര്‍ഥിച്ചുള്ള പ്രചരണ ബോര്‍ഡില്‍ അന്തരിച്ച ഇടത് എംപിയും നടനുമായിരുന്ന ഇന്നസെന്റിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. ഇരിങ്ങാലക്കുടയില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് സുരേഷ്ഗോപിക്കൊപ്പം ഇന്നസെന്റ് നില്ക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയത്. ഇന്നസെന്റിന്റെ ചിത്രം ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പ്രചരണ ബോര്‍ഡുകളില്‍ വച്ചതിനെതിരെ എല്‍.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണി ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. തങ്ങളുടെ അനുവാദം വാങ്ങിയല്ല ബോര്‍ഡില്‍ ചിത്രം ഉള്‍പ്പെടുത്തിയതെന്നും പാര്‍ട്ടിയുമായി ആലോചിച്ച് പരാതി നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ഇന്നസെന്റിന്റെ മകന് സോണറ്റ് പറഞ്ഞു. എല്ലാത്തിനുമപ്പുറം സൗഹൃദം, എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കു എന്ന് എഴുതിയ ബോര്‍ഡിലാണ് സുരേഷ്ഗോപിക്കൊപ്പം നില്ക്കുന്ന ഇന്നസെന്റിന്റെ ചിത്രം ഉള്‍പ്പെടുത്തിയത്. ഇന്നലെ രാവിലെയാണ് ഇരിങ്ങാലക്കുടയില്‍ ഇത്തരത്തിലൊരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. 2014 ല്‍ ഇടത് സ്ഥാനാര്‍ഥിയായി ചാലക്കുടിയില്‍ മത്സരിച്ച് വിജയിച്ച് എംപിയായ വ്യക്തിയാണ് ഇന്നസെന്റ്. 2019ലും അദ്ദേഹം മത്സരിച്ചിരുന്നെങ്കിലും ബെന്നിബെഹനാനോട് പരാജയപ്പെടുകയായിരുന്നു. ഇത്തരത്തില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച ഒരാളുടെ ചിത്രം എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചരണ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിലെ ധാര്‍മികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ബസ്റ്റാന്റ് എകെപി റോഡില്‍ ഒഴിഞ്ഞ പറമ്പിലാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സുനില്‍കുമാറിന്റെ ബോര്‍ഡാണ് ആദ്യം ഇവിടെ ഉയര്‍ന്നത്. ചാലക്കുടിയിലെ മുന്‍ ഇടതുപക്ഷ എം പിയും ഇടതുപക്ഷ സഹയാത്രികനുമായിരുന്നു ഇന്നസെന്റ് എന്നതിനാല്‍ തന്നെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കൊപ്പം അദേഹത്തിന്റെ ചിത്രവും ഉള്‍പെടുത്തി അദേഹത്തിന്റെ ജന്മനാട്ടില് വച്ചൊരു ബോര്‍ഡ് എന്നെ ജനങ്ങള്‍ കരുതിയിരുന്നുള്ളു. എന്നാല്‍ ഇന്നലെ രാവിലെയാണ് ബജെപി സ്ഥാനാര്‍ത്ഥി സുരേഷ ഗോപിയും ഇന്നസെന്റും ഒരുമ്മിച്ചുള്ള ചിത്രം സഹിതം ഇവിടെ ബോര്‍ഡ് ഉയരുന്നത്. സംഭവം വിവാദമായതോടെ സുരേഷ് ഗോപിയുടെ ബോര്‍ഡുകള്‍ നേതാക്കള്‍ നേരിട്ടെത്തി എടുത്തുമാറ്റി.
വൃത്തികെട്ട രാഷ്ട്രീയക്കളി, 26 ന് പോളിംഗ് ബൂത്തില്‍ ജനങ്ങള്‍ മറുപടി നല്‍കും ബിജെപി.
കൂടല്‍മാണിക്യം ഉത്സവം നടക്കുന്നതിനാല്‍ ഉത്സവ ആശംസകളോടെ വോട്ട് അഭ്യര്‍ത്ഥിച്ചാണ് ബോര്‍ഡ് ഉയര്‍ത്തിയിരിക്കുന്നത്. സുരേഷ്ഗോപിയും ഇന്നസെന്റും രാഷ്രീയത്തിനപ്പുറം സൗഹൃദമുണ്ടെന്ന് മനസ്സിലാക്കാതെയാണ് ഇത്തരം രാഷ്ട്രീയ വിവാദം. എല്‍ഡിഎഫി ന്റെ വൃത്തികെട്ട രാഷ്ട്രീയക്കളി വിവാദം 26 ന് പൊതുജനങ്ങള്‍ പോളിംഗ് ബൂത്തില്‍ മറുപടി നല്‍കുമെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. സുരേഷ്ഗോപിയുടേയും ഇന്നസെന്റിന്റേയും ആരാധകരാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.