അല്ല, വര്‍ക്ക് ഷോപ്പല്ല; ഇതൊരു പോലീസ് സ്റ്റേഷന് പരിസരമാണ്. യാത്രക്കാല്‍ ചോദിക്കുന്നു…തുരുമ്പിച്ച് നശിക്കുന്ന ഈ തൊണ്ടി വാഹനങ്ങള്‍ ഒന്നു മാറ്റാമോ
കല്ലേറ്റുംകര: കേസില്‍പ്പെട്ടതും വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി വാഹനങ്ങള്‍ ആളൂര്‍ പോലീസ് സ്റ്റേഷന് റോഡില്‍ തുരുമ്പെടുത്തു നശിക്കുന്നു. സൈക്കിള്‍ മുതല്‍ ഓട്ടോറിക്ഷ വരെ ഇതിലുണ്ട്. പലതും ആക്രിക്കു പോലും ഉപയോഗിക്കുവാന്‍ കഴിയാത്ത വിധത്തില്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. നിലവില്‍ സഹകരണ ബാങ്കിന്റെ കെട്ടിടത്തില്‍ വാടകക്കാണ് പോലീസ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കു പോലും നിന്നു തിരിയാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ വര്‍ഷങ്ങളായി സൂക്ഷിക്കുന്നത് റെയില്‍വേ സ്റ്റേഷന് റോഡിന്റെ ഇരുവശത്തുമാണ്.
വളരെ തിരക്കുള്ള റോഡില്‍ റെയില്‍വേ സ്റ്റേഷനിലേക്കു പോകുന്നവരുടെയും സ്ഥിരം യാത്രക്കാരുടെ വാഹനങ്ങളും കസ്റ്റഡി വാഹനങ്ങളും തിരിച്ചറിയാത്തവിധമാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. കാര്‍, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയടക്കം 75 ല്‍ അധികം വാഹനങ്ങളാണ് ഇവിടെ സൂക്ഷിക്കുന്നത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനിലെ വാഹനങ്ങള്‍ വരെ പോളിടെക്നിക് റോഡിലും ബാങ്കിന്റെ മുന്‍വശത്തുമാണ് നിര്‍ത്തിയിടുന്നത്.
ഇവിടെ ജോലി ചെയ്യുന്ന നാല്പതോളം പൊലീസുകാരുടെ വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. വാഹനങ്ങളില്‍ വള്ളിപടര്പ്പുകയറി കാടുപിടിച്ച നിലയിലാണ്. റെയില്‍വേ മുന്‍വശത്തെ റോഡില്‍ ഏപ്രില്‍ 22 നുണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ച 13 ബൈക്കുകളും ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. ഇഴജന്തുഭീഷണിയും ഇടക്കിടെ ഉണ്ടാകാറുണ്ട്. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, റെയില്‍വേ സ്റ്റേഷന്, പോളിടെക്നിക് എന്നിവയുടെ സമീപമുള്ള കസ്റ്റഡി വാഹനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഇവിടെ എത്തുന്ന ജനങ്ങള്‍ക്ക് വാഹനം നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്ത അവസ്ഥ പരിഹരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.