സഹപാഠിക്ക് കരുതല്‍ സ്പര്‍ശം നല്കി ക്രൈസ്റ്റ് കോളജിലെ സ്വന്തം തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് വേണ്ടി കരുതലിന് കരം നീട്ടി. മാതാപിതാക്കളുടെ ചികിത്സക്കായി താണ്യം കോ ഓപ്പറേറ്റീവ് ബാങ്കില്‍ പണയപെടുത്തിയ ആധാരം തിരിച്ചെടുക്കുന്നതിനായി ധനസമാഹാരണവുമായി തവനിഷ് മുന്നിട്ടിറങ്ങി. ശേഖരിച്ച തുക ക്രൈസ്റ്റ് കോളജില്‍ വെച്ച് നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസില്‍ നിന്ന് ഏറ്റുവാങ്ങി.
ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, റവ.ഡോ. വില്‍സണ്‍ തറയില്‍, വൈസ് പ്രിന്‍സിപ്പല്‍ അസോ. പ്രഫ. മേരി പത്രോസ്, തവനിഷ് സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ മീര സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവിയര്‍ ജോസഫ്, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. കെ.ജി. ഷിന്റോ, ഡീന്മാരായ ഡോ. അനില്‍കുമാര്‍, ഡോ. സുധീര്‍ സെബാസ്റ്റ്യന്‍, സെല്‍ഫ് ഫിനാന്‍സിംഗ് കോര്‍ഡിനേറ്റര്‍ ഡോ. വിവേകാനന്ദന്, തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ അസി. പ്രഫ. മുവിഷ് മുരളി, അസി. പ്രഫ. റീജ യൂജിന്‍, ഡോ. സുബിന് ജോസ്, അസി. പ്രഫ. തൗഫീഖ്, അസി. പ്രഫ. പ്രിയ എന്നിവരും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.പി. ഷിന്റോ, സിഎസ്എ അനിമേറ്റര്‍ ജെബിന് കെ. ഡേവിസ് തവനിഷിന്റെ വളണ്ടീയേഴ്സ് ആയ വിദ്യാര്‍ഥികളും ബിഎ ഡബിള്‍ മെയിന്‍ വിദ്യാര്‍ഥികളും പങ്കെടുത്തു.