ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ എട്ടിന്
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും സൗജന്യ ഡയാലിസിസ് സെന്ററിന്റെ അഞ്ചാം വാര്‍ഷികവും എട്ടിന് ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. ഏഴു വരെയുള്ള ദിവസങ്ങളില്‍ ദിവസവും വൈകീട്ട് അഞ്ചിന് ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ദിനമായ എട്ടിന് വൈകീട്ട് അഞ്ചിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് തൊടുപുഴ നാദോപാസന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് ഡയറക്ടര്‍ ഫാ. പ്രിന്‍സ് പരതിനാല് സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. അരിപ്പാലം സേക്രഡ് ഹാര്‍ട്ട് പള്ളി വികാരി ഫാ. ഡയസ് ആന്റണി മരുതുങ്കല്‍ സന്ദേശം നല്‍കും. തുടര്‍ന്ന് നടക്കുന്ന ജപമാല പ്രദക്ഷിണം ഗ്രോട്ടോയില്‍ സമാപിക്കും. രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമാപന ആശീര്‍വാദം നല്‍കും. തുടര്‍ന്ന് വര്‍ണമഴ, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്‍, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഒ.എസ്. ടോമി, സീനിയര്‍ സിഎല്‍സി പ്രസിഡന്റ് കെ.പി. നെല്‍സണ്‍, ജൂണിയര്‍ സിഎല്‍സി പ്രസിഡന്റ് ആഷ്ലിന് കെ. ജെയ്സന്, ജനറല്‍ കണ്‍വീനര്‍ സിജോ എടത്തിരുത്തിക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.