സെന്റ് ജോസഫ്സ് കോളജില്‍ ഇന്റര്‍കോളജിയറ്റ് എനര്‍ജി ക്വിസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍കോളജിയറ്റ് എനര്‍ജി ക്വിസ് മത്സരം സംഘടിപ്പിച്ചു. കാളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനം നിര്‍വഹിച്ചു. എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംയുക്തമായി നടത്തിയ മത്സരത്തില്‍ ഊര്‍ജ്ജവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും വളര്‍ത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം.
എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി (ഇസിഎസ്) പ്രസിഡന്റ് ഡോ. കെ. സോമന്, എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ബേബി കുര്യാക്കോസ്, ഫിസിക്സ് വിഭാഗം മേധാവി സി.എ. മധു, കെഎസ്ഇബി റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ടി. ആന്റണി, ഫിസിക്സ് വിഭാഗം അസോസിയേഷന് സെക്രട്ടറി നേഹ റെന്നി എന്നിവര്‍ സംസാരിച്ചു. ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും സെന്റ് തോമസ് കോളജ് തൃശൂര്‍ മൂന്നാം സ്ഥാനവും നേടി.