സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥികള്‍ കാടിന്റെ മക്കളോടൊപ്പം ക്രിസ്മസ് ആഘോഷവുമായി ഒളകര ഉന്നതിയില്‍
ഇരിങ്ങാലക്കുട: ഗ്രാമീണ സമ്പര്‍ക്കപരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥിനികള്‍ ഒളകര ഉന്നതി ആദിവാസിനഗറില് ക്രിസ്മസ് ആഘോഷംനടത്തി. മന്ത്രി കെ. രാജന് ഉദ്ഘാടനംചെയ്തു. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, ജില്ലാപഞ്ചായത്ത് അംഗം കെ.വി. സജു പാണഞ്ചേരി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന്, പഞ്ചായത്തംഗം സുബൈദ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥിനികളും ഉന്നതിനിവാസികളുംചേര്ന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു. ഉന്നതിയിലെ എല്ലാ വീടുകളിലേക്കും കേക്ക് വിതരണം നടത്തി. പരിപാടികള്‍ക്ക് അധ്യാപകരായ ഡോ. ടി.വി. ബിനു, കെ. രേഷ്മ എന്നിവര്‍ നേതൃത്വം നല്കി.