പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് വേണ്ടി കെഎസ്എഫ്ഇ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് നടത്തി
ഇരിങ്ങാലക്കുട: പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് വേണ്ടി കെഎസ്എഫ്ഇ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ആംബുലന്‍സിന്റെ താക്കോല്‍ദാനം കെഎസ്എഫ്ഇ ചെയര്മാന് കെ. വരദാരാജന്‍ നിര്‍വഹിച്ചു. അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങളുടെ കൈമാറ്റം കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്.കെ. സനില്‍ നിര്‍വഹിച്ചു. കെഎസ്എഫ്ഇ ഡയറക്ടര്‍മാരായ ആയ യു.പി. ജോസഫ്, ടി. നരേന്ദ്രന് എന്നിവര്‍ യോഗത്തിന് ആശംസകള്‍ അര്‍പ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്, മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, പൂമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, കാറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ജോയിന്റ് സെക്രട്ടറി വി.എ. മനോജ് കുമാര്‍, മുന്‍ എംഎല്‍എ കെ.യു. അരുണന് മാസ്റ്റര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, ഇരിങ്ങാലക്കുട നഗരസഭ പ്രതിപക്ഷ നേതാവ് കെ.ആര്. വിജയ, സൊസൈറ്റി ട്രഷറര്‍ കെ.സി. പ്രാമരാജന് ആര്‍ദ്രം എംഹാറ്റ് വെല്‍നസ് ക്ലിനിക്കിന് നേതൃത്വം നല്കുന്ന ഡോ. വി.ബി. രമ്യ, എ.ജെ. റപ്പായി, പ്രഫ. സാവിത്രി ലക്ഷ്മണന്, കലാനിലയം രാഘവന് ആശാന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ഉല്ലാസ് കളക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ടി.എല്‍. ജോര്‍ജ്ജ് സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ യു. പ്രദീപ് മേനോന് നന്ദിയും അര്‍പ്പിച്ചു.