സിഫ്ഡയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സിഫ്ഡയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം നടത്തിയ ക്രിസ്മസ് ആഘോഷം പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഭിന്നശേഷിക്കാരായ 700 കുട്ടികള്‍ക്ക് ക്രിസ്മസ് കേക്ക് വിതരണം ചെയ്തു. കോളജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിലെ ബിഎസ്ഡബ്യൂ, എംഎസ്ഡബ്യൂ കുട്ടികളും പരിപാടികള്‍ക്ക് നേതൃത്വം നല്കി. കുട്ടികളുടെ ഗെയിംസ്, ഡാന്‍സ്, പാട്ട് മുതലായ കലാപരിപാടികളും ഇതിനോടനുബന്ധിച്ച് നടത്തി. പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ. ഫാ. ജോയ് വട്ടോലി, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് മേധവി ഡോ. അജീഷ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.