ആളൂര്‍ പഞ്ചായത്തില്‍ ആധുനിക വാതക ശ്മശാനത്തിന് തറക്കല്ലിട്ടു
ആളൂര്‍: ആളൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ആധുനിക വാതക ശ്മശാനത്തിന് മന്ത്രി ഡോ. ആര്. ബിന്ദു ശിലാസ്ഥാപനം നടത്തി. പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.കെ. ഡേവിസ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ജോസ് മാഞ്ഞൂരാന്, ബിന്ദു ഷാജു, ദിപിന് പാപ്പച്ചന്, അഡ്വ. എം.എസ്. വിനയന്, ഷൈനി തിലകന്, സന്ധ്യ നൈസന്‍, പ്രഭ കൃഷ്ണനുള്ളി, റെയ്ഡ്കൊ ചാലക്കുടി മാനേജര്‍ ഷാജു, എം.സി. സന്ദീപ് എന്നിവര്‍ സംസാരിച്ചു.