കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ പ്രതിഷേധ സദസ് സംഘടിപ്പിച്ചു

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ കുട്ടംകുളം സമരഭൂമിയില്‍ നടന്ന പ്രതിഷേധ സദസ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ കുട്ടംകുളം സമരഭൂമിയില്‍ നടന്ന പ്രതിഷേധ സദസ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. ജാതി ഉച്ചനീചത്വങ്ങള്‍ക്ക് വഴങ്ങിക്കൊടുത്താല്‍ അത് ചരിത്രത്തെ നൂറ്റാണ്ടിന്റെ പുറകിലേക്ക് വലിച്ചെറിയലാക്കുമെന്ന് എന്‍. അരുണ്‍ പറഞ്ഞു. യുവകലാസാഹിതി മണ്ഡലം സെക്രട്ടറി അഡ്വ. രാജേഷ് തമ്പാന് അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. അമല്‍ സി. രാജന് മുഖ്യപ്രഭാഷണം നടത്തി.
എഐവൈഎഫ് ജില്ല പ്രസിഡന്റ് ബിനോയ് ഷബീര്‍, യുവകലാസാഹിതി ജില്ല സെക്രട്ടറി സോമന് താമരകുളം, എഐഡിആര്‍എം സംസ്ഥാന ട്രഷറര്‍ ബാബു ചിങ്ങാരത്ത്, സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്, കെ.എസ്. ജയ, സിപിഐ മണ്ഡലം അസി. സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, സിപിഐ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന് സ്വാഗതവും എഐഡിആര്‍എം നേതാവ് കെ.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.
കൂടല്‍മാണിക്യം: ബാലുവിന്റെ തസ്തിക മാറ്റം, ദേവസ്വത്തിന് തീരുമാനമെടുക്കുവാന്‍ സാധിക്കില്ല
കൂടല്‍മാണിക്യം ദേവസ്വം ഓഫീസുമായി ബന്ധപ്പെട്ട ഏതെങ്കിലും ജോലിയിലേക്ക് മാറ്റിനിയമിക്കണമെന്നാവശ്യപ്പെട്ട് കഴകം തസ്തികയില്‍ നിയമിക്കപ്പെട്ട ബാലുവിന്റെ കത്ത് ലഭിച്ചിരുന്നെങ്കിലും കഴകം തസ്തികയില്‍ത്തന്നെ തുടരുമെന്ന് ദേവസ്വം വ്യക്തമാക്കി. ദേവസ്വം ഭരണസമിതി ഇക്കാര്യം യോഗം ചേര്‍ന്ന് തീരുമാനിക്കും. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കഴകം തസ്തികയിലാണ് ബാലുവിനെ ക്ഷേത്രത്തില്‍ നിയമിച്ചിരിക്കുന്നത്.
പ്രതിഷ്ഠാദിനാഘോഷവുമായി ബന്ധപ്പെട്ട് താത്കാലിക ജോലി ക്രമീകരണങ്ങളുടെ ഭാഗമായി അഡ്മിനിസ്ട്രേറ്റര്‍ ദേവസ്വം ഓഫീസിലെ അറ്റന്‍ഡര്‍ ജോലിയിലേക്ക് ബാലുവിനെ മാറ്റിയിരുന്നെങ്കിലും അതൊരു സ്ഥിരം നിയമനമല്ല. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിഷ്കര്‍ഷിച്ച ജോലിതന്നെ ബാലു ചെയ്യണമെന്നും ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ോപി പറഞ്ഞു. ദേവസ്വത്തിന്റെ നിലവിലെ സാമ്പത്തികസ്ഥിതിവെച്ച് രണ്ടു തസ്തികയില്‍ ആളെ നിയമിക്കാനും ശമ്പളം നല്‍കാനും പ്രയാസമുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം കമ്മിഷണര്‍ രണ്ടു തസ്തികകള്‍ ഒന്നാക്കി പേ റിവിഷന്‍ ഓര്‍ഡര്‍ ഇറക്കിയതിനെത്തുടര്‍ന്നാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കഴകം തസ്തികയില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് ആളെ നിയമിച്ചത്. ഇതുപ്രകാരം പാരമ്പര്യവിഭാഗത്തിന് രണ്ടുമാസവും റിക്രൂട്ട്മെന്റില്‍ വരുന്ന ആള്‍ക്ക് പത്തുമാസവുമാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ പാരമ്പര്യ അവകാശികളെ വെക്കണമെന്നാവശ്യപ്പെട്ട് കാരായ്മക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ദേവസ്വം ചെയര്മാന് പറഞ്ഞു.