ശുചീകരണം നടത്തി പ്രതിഷേധിച്ചു
നഗരസഭ 13-ാം വാർഡ് കൗൺസിലറുടെ അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. ഇരിങ്ങാലക്കുട നഗരസഭയിൽ നിന്നും വാർഡുകളുടെ ശുചീകരണത്തിനു ലഭിച്ച തുക വാർഡിലെ ശുചീകരണത്തിനു ഉപയോഗിക്കാത്തതിലും, വാർഡ് കൗൺസിലറുടെ നിരുത്തരവാദിത്വത്തിനെതിരെയും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാർഡ് ശുചീകരണം നടത്തി പ്രതിഷേധിച്ചു. ബിജു പോൾ, വിജീഷ് എളയേടത്ത്, സിജോ ജോസ്, ജിജി പളളായി, അജോ ജോൺ, ബൈജു അമ്പാട്ട്, ഭാസ്കരൻ എളയേടത്ത്, സന്ദീപ് എന്നിവർ നേതൃത്വം നല്കി. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ വാർഡ് ശുചീകരണം വേഗതയിൽ നടപ്പിലാക്കിയില്ലെങ്കിൽ ഭാവിയിൽ മറ്റു പ്രതിഷേധ പരിപാടികളും ഉണ്ടാകുമെന്നും അറിയിച്ചു.