ലാപ്ടോപ് വിതരണം ചെയ്തു

പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്കു ലാപ്ടോപ് വിതരണം ചെയ്തു. ലാപ്ടോപ് വിതരണോദ്ഘാടനം പ്രഫ. കെ.യു. അരുണൻ എംഎൽഎ നിർവഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത രാജൻ, വാർഡ് മെമ്പർമാരായ എ.എം. ജോൺസൻ, സിന്ധു നാരായണൻകുട്ടി, ശാന്ത മോഹൻദാസ്, പഞ്ചായത്ത് സെക്രട്ടറി പ്രജീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. പ്രശാന്ത്, സ്മിത ഭാസ്കർ എന്നിവർ പ്രസംഗിച്ചു.