കേന്ദ്രസര്‍ക്കാര്‍ നീറോ ചക്രവര്ത്തിമാരാകുന്നു: ഷൈജോ ഹസന്
കോവിഡ് ബാധയെ തുടര്‍ന്നു ലോക്ക് ഡൗണ്‍ മൂലം രാജ്യത്തെ ജനങ്ങള്‍ പൊറുതി മുട്ടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കുമേലെ അമിതഭാരം ഏല്‍പ്പിച്ചുകൊണ്ട് പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടിയ നടപടി, നഗരം കത്തി എരിയുമ്പോള്‍ നീറോ ക്ലോഡിയസ് സീസര്‍ ചക്രവര്‍ത്തി വീണ വായിക്കുകയായിരുന്നു എന്നതിനോടു സമാനമാണെന്നു കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസന് പറഞ്ഞു. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ യുവജനപക്ഷം ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ചതിനെതിരെ ഇരുചക്രവാഹനങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു പ്രതിഷേധ സമരം നടത്തിയത്. കോവിഡ് കാലത്തെ ഈ അനിയന്ത്രിതമായ ഇന്ധനവില വര്‍ധനവ് ജനവികാരം ഉള്‍ക്കൊള്ളാതെയുള്ള നടപടിയാണെന്നും ഷൈജോ ഹസന് കുറ്റപ്പെടുത്തി. അഡ്വ. പി.എസ്. സുബീഷ് അധ്യക്ഷത വഹിച്ചു. ജോസ് കിഴക്കേപീടിക, വി.കെ. ദേവാനന്ദ്, പി. അരവിന്ദാക്ഷന്, സുരേഷ് കൊച്ചാട്ട്, സനല്‍ദാസ്, സുധീര്‍ സെയ്തു, സഹദേവന് ഞാറ്റുവെട്ടി, പോളി മുരിയാട്, രാജന് എഴുപുറത്ത്, ശരത്ത് പോത്താനി എന്നിവര്‍ പ്രസംഗിച്ചു.