ഞാറ്റുവേലച്ചന്ത ആരംഭിച്ചു
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേലച്ചന്ത ആരംഭിച്ചു. മെയിന്‍ റോഡില്‍ കോടതിക്കു കിഴക്കു വശം ആരംഭിച്ചിരിക്കുന്ന ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.എസ്. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ആദ്യവില്പന മുകുന്ദപുരം താലൂക്ക് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത് നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി, വെണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഇ.ഡി. സാബു, ബാങ്ക് വൈസ് പ്രസിഡന്റ് എ.സി. ജോണ്സണ്, ബാങ്ക് സെക്രട്ടറി പി.ജെ. റൂബി എന്നിവര്‍ പ്രസംഗിച്ചു.