ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ മാമോഗ്രാം യൂണിറ്റ് ആരംഭിച്ചു
സ്തനാര്‍ബുദം കണ്ടെത്താം
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ മാമോഗ്രാം യൂണിറ്റ് ആരംഭിച്ചു. മന്ത്രി കെ.കെ. ശൈലജ ഓണ്‍ലൈന്‍ വഴി മാമോഗ്രാം യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രഫ. കെ.യു. അരുണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രിയിലെ മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ കെട്ടിടത്തിന്റെ മുകള്‍നിലയിലാണു മാമോഗ്രാം സെന്റര്‍ ആരംഭിച്ചത്. സ്തനാര്‍ബുദം കണ്ടെത്തുന്നതിനാണു മാമോഗ്രാം പരിശോധന. ഗെയില്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ സാമൂഹികസേവന പദ്ധതിപ്രകാരമാണു 50 ലക്ഷം രൂപ ചെലവില്‍ മാമോഗ്രാം യൂണിറ്റ് ആരംഭിച്ചത്. ഇതില്‍ 30 ലക്ഷം രൂപ മാമോഗ്രാം യൂണിറ്റിനും 20 ലക്ഷം രൂപ കെട്ടിട നിര്‍മാണത്തിനുമാണു വകയിരുത്തിയത്. തൃശൂര്‍ നിര്‍മിതി കേന്ദ്രമാണു കെട്ടിടം നിര്‍മിച്ചത്. നഗരസഭാ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, അംബിക പള്ളിപ്പുറത്ത്, സുജ സജീവ്കുമാര്‍, ജെയ്സണ്‍ പാറേക്കാടന്‍, ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.