ആളൂര്‍ പീഡനം: ഒരാള്‍ കൂടി അറസ്റ്റില്‍, ഇതുവരെ 14 പേര് അറസ്റ്റിലായി
ആളൂര്‍ : പ്രായപൂര്‍ത്തിയാകാത്തപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തൃശൂര്‍ അകമല പുതുപറമ്പില്‍ മണിയപ്പന് എന്ന മണികണ്ഠനാണ് (30) തൃശൂര്‍ റൂറല്‍ എസ്.പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.ആര്.രാജേഷ് അറസ്റ്റു ചെയ്തത്. ഇതോടെ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങുന്നതായി സൂചനയുണ്ട്. പിടിയിലായ മണികണ്ഠന് ആനപാപ്പാനായി ജോലി ചെയ്യുന്നയാളാണ്. അഞ്ചു ദിവസത്തിനുള്ളില്‍ ഈ കേസ്സില്‍ പതിനാലു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ പാപ്പാനായി ജോലി ചെയ്യുന്ന ആനയെ പൂരത്തിന് എഴുന്നള്ളിക്കാന്‍ ഏക്കം എടുക്കുന്നതിനായി അമ്പലകമ്മിറ്റിക്കാരുടെ വേഷത്തില്‍ എത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. ഏക്കത്തുക ഇളവ് നല്കണമെന്നുള്ള ചര്‍ച്ചക്കിടെ സൗഹൃദഭാവത്തില്‍ ഇയാളുടെ വ്യക്തിപരമായ കാര്യങ്ങളും മഫ്തിയിലെത്തിയ പോലീസ് സംഘം തന്ത്രത്തില്‍ കൈക്കലാക്കി. കേസ്സില്‍ പതിനഞ്ചാം പതിയാണ് ഇപ്പോള്‍ പിടിയിലായ മണികണ്ഠന്. മറ്റു പ്രതികള്‍ക്കായും പോലീസ് വല വിരിച്ചിട്ടുണ്ടെന്ന് ഡി.വൈ.എസ്.പി. അറിയിച്ചു. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുകയും പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്ത വി.ആര്.പുരം സ്വദേശി ചെലാട്ടി അരുണാണ് കേസ്സിലെ ഒന്നാംപ്രതി. ആളൂര്‍ ഇന്‍സ്പെക്ടര്‍ എം.ബി.സിബിന്, എസ്.ഐ.മാരായ എം.കെ. ദാസന്, ടി.എന്‍. പ്രദീപന്, കെ.എം.സൈമണ്‍, എം.സി.രവി, പി.ജെ.ഫ്രാന്‍സിസ്, എ.എസ്.ഐ.മാരായ കെ.ടി. ജോഷി,സീനിയര്‍ സി.പി.ഒ മാരായ, കെ.എസ്. ഉമേഷ്, ഇഎസ്. ജീവന്, സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ സനീഷ് ബാബു, ധനലക്ഷ്മി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്