കരുവന്നൂര്‍ പുത്തന്‍തോട് സ്വദേശിയുടെ വളര്‍ത്തുനായയെ വെട്ടിപ്പരിക്കേല്പിച്ചു
കരുവന്നൂര്‍: പുത്തന്‍തോട് സ്വദേശിയുടെ വളര്‍ത്തുനായയെ വെട്ടിപ്പരിക്കേല്പിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചയാണ് സംഭവം. കരുവന്നൂര്‍ പുത്തന്‍തോട് തറയ്ക്കല്‍ റോഡില്‍ കുറ്റിയാശേരി വീട്ടില്‍ ഷാജിയുടെ മകന് അമലിന്റെ വളര്‍ത്തുനായയെയാണ് ലഹരിക്കടിമപ്പെട്ടെത്തിയ യുവാവ് വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്പിച്ചത് എന്ന് വീട്ടുകാര്‍ പോലീസില്‍ നല്കിയ പരാതിയില്‍പറയുന്നു. മാരകമായി പരിക്കേറ്റ നായയെ മണ്ണുത്തി മൃഗാശുപത്രിയില്‍ അടിയന്തിരചികിത്സയ്ക്കു വിധേയമാക്കി. ആക്രമണം നടത്തിയ പൊറത്തിശേരി സ്വദേശിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു