യൂത്ത് കോണ്‍ഗ്രസിനെ താഴെ തട്ടു മുതല്‍ ചലനാത്മകതമാക്കി മാറ്റും- അഡ്വ. ഒ.ജെ. ജെനീഷ്

കോണത്തുകുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ഏകദിന നേതൃത്വ പഠന ക്യാമ്പ് യൂത്ത് കോണ്‍ഗസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്യുന്നു.
കോണത്തുകുന്ന്: യൂത്ത് കോണ്‍ഗ്രസിനെ താഴെ തട്ടു മുതല്‍ ചലനാത്മകതമാക്കി മാറ്റുമെന്ന് നിയുക്ത യൂത്ത് കോണ്‍ഗസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ ജെനീഷ് പറഞ്ഞു. കോണത്തുകുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ഏകദിന നേതൃത്വ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കീം ഇക്ക്ബാല്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.കെ. റഫീക്ക്, സലീം കൈപ്പമംഗലം, ജെറോണ്‍ ജോണ്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.എം. നാസര്‍, വി.എ. അബ്ദുള്‍ കരീം, അഡ്വ. വി.എം മൊഹിയുദ്ധീന്‍, കൊടുങല്ലൂര് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു, സംഘാടക സമിതി ചെയര്മാന് കെ.എന്‍. സജീവന്, ക്യാമ്പ് ഡയറക്ടര്‍ അഡ്വ. വി.എസ്. അരുണ്‍ രാജ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഔസേപ്പച്ചന് ജോസ്, പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.എ. മുസമ്മില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മഹേഷ് ആലുങ്ങല്‍, പുത്തന്‍ചിറ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.എ. നദീര്‍, സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളായ കമാല്‍ കാട്ടകത്ത്, എ. ചന്ദ്രന്, ഇ.വി. സജീവന്, അയൂബ് കരൂപ്പടന്ന എന്നിവര്‍ പ്രസംഗിച്ചു.