കുഞ്ഞിക്കാവു അമ്മയ്ക്ക് വാര്‍ധക്യ ക്ഷേമ പെന്ഷന് വാങ്ങാന്‍ യോഗമുണ്ടായത് 104-ാം വയസില്‍
മുരിയാട്: പുല്ലൂര്‍ മുല്ലക്കാട് കാരേക്കാട്ട് കുഞ്ഞിക്കാവു അമ്മയ്ക്ക് വാര്‍ധക്യ ക്ഷേമ പെന്ഷന് വാങ്ങാന്‍ യോഗമുണ്ടായത് 104-ാം വയസില്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ഗൃഹസന്ദര്‍ശന വേളയില്‍ വാര്‍ഡംഗം തോമസ് തൊകലത്ത് അനുഗ്രഹം വാങ്ങാന്‍ കുഞ്ഞിക്കാവു അമ്മയെ കാണാനെത്തിയപ്പോഴാണു ക്ഷേമാന്വേഷണത്തിനിടയില്‍ പെന്‍ഷന്റെ കാര്യം ചോദിച്ചത്. ശരിയാക്കാമെന്നു പറഞ്ഞ തോമസ് എല്ലാ പേപ്പറുകളും ശരിയാക്കി അക്ഷയ സെന്റര്‍ വഴി അപേക്ഷ നല്കി. പരേതനായ മകന് നാരായണന്‍കുട്ടിയുടെ ഭാര്യ സരോജത്തിനും കുഞ്ഞുങ്ങള്ക്കുമൊപ്പമാണു കുഞ്ഞിക്കാവു അമ്മയുടെ താമസം. വയസ് തെളിയിക്കുന്ന രേഖ ഇല്ലാതിരുന്നതാണു പെന്ഷന് ലഭിക്കാന്‍ തടസമായത്. നേരത്തെ ഡോക്ടര്‍മാരില്‍ നിന്നു വയസ് തെളിയിക്കുന്ന രേഖകള്‍ വേണമായിരുന്നു. ഇപ്പോള്‍ ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും മതി. അതാണു പെന്‍ഷനു തുണയായതെന്നു തോമസ് പറഞ്ഞു. സഹകരണ ബാങ്ക് പ്രതിനിധി തോമസ് തൊകലത്തിന്റെ സാന്നിധ്യത്തില്‍ 1500 രൂപ കുഞ്ഞിക്കാവു അമ്മയ്ക്ക് കൈമാറി.