ഏതു വിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാന്‍ യുഡിഎഫ് മുന്നിട്ടിറങ്ങുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കാട്ടൂര്‍: ഏതു വിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാന്‍ യുഡിഎഫ് മുന്നിട്ടിറങ്ങുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ 100 ദിവസത്തിനുള്ളില്‍ ശബരിമല വിഷയത്തില്‍ വിശ്വാസസംരക്ഷണത്തിനായി നിയമനിര്‍മാണം നടത്തും. യുഡിഎഫിനു അനുകൂലമായ ജനവികാരം അട്ടിമറിക്കാനാണു വ്യാജവോട്ടര്മാരിലൂടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. അഞ്ചു വര്‍ഷത്തെ അഴിമതിയിലൂടെ സമാഹരിച്ച കോടിക്കണക്കിനു രൂപയാണു തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒഴുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും ഡിസിസി വൈസ് പ്രസിഡന്റുമായ എം.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍. പ്രതാപന് എംപി, ഡിസിസി പ്രസിഡന്റ് എം.പി. വിന്‍സെന്റ്, കെപിസിസി സെക്രട്ടറി ചാള്‍സ് ഡയസ്, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ.കെ. ശോഭനന്, ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി, സതീഷ് വിമലന്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്, ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ജോണ്സണ്, എ.എസ്. ഹൈദ്രോസ്, ഇ.എല്‍. ജോസ്, എ.പി. വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു