ഉത്തര്‍പ്രദേശില്‍ സന്യസ്തര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കാറളം കെസിവൈഎം പ്രതിഷേധിച്ചു
കാറളം: മതം മാറ്റം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ സന്യസ്തര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ കാറളം കെസിവൈഎം പ്രതിഷേധം രേഖപ്പെടുത്തി. മതനിരപേക്ഷ ഇന്ത്യയില്‍ ഈയിടെയായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ ഭരണാധികാരികള്‍ തയാറാവണമെന്നു കാറളം കെസിവൈഎം ആവശ്യപ്പെട്ടു. പള്ളിയങ്കണത്തില്‍ വെച്ചു നടന്ന പ്രതിഷേധ യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ഷിഫിന് റാഫി അധ്യക്ഷത വഹിച്ചു. വികാരി ഫാ. അഖില്‍ വടക്കന്‍, ബെനഡിക്ട് ബിന്നി, ഡാനിയല്‍ അഗസ്റ്റിന്, അലീന ഡേവിസ്, ജെസ്റ്റോ ജോസ് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു