വേനൽ ചൂടിൽ കരുതലായി ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ പറവകൾക്ക് ഒരു പാനപാത്രം പദ്ധതിക്ക് തുടക്കമായി
മുത്രത്തിക്കര: വേനൽ ചൂടിൽ കരുതലായി ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ പറവകൾക്ക് ഒരു പാനപാത്രം പദ്ധതിക്ക് തുടക്കമായി. മുത്രത്തിക്കര സെന്റ് മേരീസ് ദേവാലയാങ്കണത്തിൽ നടന്ന ചടങ്ങ് പീപ്പിൾ ഫോർ അനിമൽസിൻെറ ചെയർപേഴ്സൺ ആര്യ ഭരതൻ ഉദ്ഘാടനം ചെയ്തു. കെസിവൈഎം രൂപത ചെയർമാൻ എമിൽ ഡേവിസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മെഫിൻ തെക്കേക്കര ആമുഖപ്രഭാഷണം നടത്തി. മതബോധന ഡയറക്ടർ ഫാ. റിജോയ് പഴയാറ്റിൽ, ജനറൽ സെക്രട്ടറി നിഖിൽ ലിയോൺസ്, മുത്രത്തിക്കര കെസിവൈഎം പ്രസിഡന്റ് ആൽബിൻ എന്നിവർ പ്രസംഗിച്ചു. രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടിനോ മേച്ചേരി, ട്രഷറർ സോളമൻ തോമസ്, ലേ ആനിമേറ്റർ ലാജോ ഓസ്റ്റിൻ, വൈസ് ചെയർപേഴ്സൺ ടിംബിൾ ജോയ്, മേഖലാ പ്രസിഡന്റുമാരായ ആൽവിൻ ജെയ്സൺ, ആന്റണി ജോസ്, ജോ ജോസഫ്, മറ്റു രൂപത സമിതി അംഗങ്ങളായ ബിജോയ് ഫ്രാൻസിസ്, റിജോ ജോയ്, ആൽബിൻ ജോയ്, ഡിവിൻ, സഞ്ജു, അതുൽ, ജെനിൻ, ആന്റണി, ജോർജ്, ക്രിസ്റ്റോ എന്നിവർ പങ്കെടുത്തു