ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ക്യാമ്പസില്‍ സോളാര്‍ മൊബൈല്‍ ചാര്‍ജര്‍ സ്ഥാപിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ക്യാമ്പസില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഭാഗം സോളാര്‍ മൊബൈല്‍ ചാര്‍ജര്‍ സ്ഥാപിച്ചു. സിഎംഐ ദേവമാത പ്രൊവിന്‍ഷ്യല്‍ ഫാ. ഡേവിസ് പനക്കല്‍ സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹിക നന്മയെ ലക്ഷ്യം വച്ചുകൊണ്ടു നിര്‍മിച്ച ഈ സോളാര്‍ മൊബൈല്‍ ചാര്‍ജര്‍ എല്ലാവര്ക്കും ഉപയോഗപ്രദമാകട്ടെയെന്നും സൗരോര്‍ജത്തിന്റെ പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കാന്‍ മുന്‍കൈയ്യെടുത്ത ഇലക്ട്രിക്കല്‍ വിഭാഗത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി സിഎംഐ, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഭാഗം മേധാവി നീതു വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായി. അസോസിയേറ്റ് പ്രഫ. അരുണ്‍ അഗസ്റ്റിന്, അസിസ്റ്റന്റ് പ്രഫ. കെ.ടി. ജിനു, അസിസ്റ്റന്റ് പ്രഫ. കെ.എസ്. നിതിന്‍, ടി.എ. അശ്വിന്, കെ.യു. അനീഷ്, എം.എസ്. സീന എന്നിവര്‍ സംരംഭത്തിനു നേതൃത്വം നല്കി.