കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡ് ഇടിഞ്ഞ സ്ഥലം ടി.എന്‍. പ്രതാപന് എംപി സന്ദര്‍ശിച്ചു
റോഡ് ഇടിഞ്ഞ സ്ഥലം ടി.എന്‍. പ്രതാപന് എംപി സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സൗത്ത് ബണ്ട് ഇല്ലിക്കല്‍ ഡാം പരിസരത്ത് റോഡ് പുഴയിലേക്ക് ഇടിഞ്ഞ സ്ഥലം ടി.എന്‍. പ്രതാപന് എംപി സന്ദര്‍ശിച്ചു. മണ്ണിടിഞ്ഞ സ്ഥലത്ത് താത്ക്കാലിക ജോലികള്‍ ഇനിയും ആരംഭിക്കാത്തതിന്റെ ആശങ്ക പ്രദേശവാസികള്‍ എംപിയുമായി പങ്കുവെച്ചു.
ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയറെ എംപി ഉടനടി ബന്ധപ്പെടുകയും 10 മീറ്റര്‍ ബണ്ട് കല്ല് കെട്ടി ബലപ്പെടുത്തുന്ന പണിയുടെ ടെണ്ടര്‍ 30 മീറ്ററാക്കുകയും ഉയര്‍ന്ന തുകക്ക് റിവൈസ്ഡ് എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിനായി മുന്‍സിപ്പാലിറ്റിയില്‍ ജനപ്രതിനിധി അടിയന്തിര ഉദ്യോഗസ്ഥ യോഗം ചേരാന്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരിയേയും വാര്‍ഡ് കൗണ്‍സിലര്‍ നെസീമ കുഞ്ഞുമോനേയും എംപി ചുമതലപ്പെടുത്തി. എന്നാല്‍ താത്ക്കാലിക ജോലികള്‍ നാളെ തന്നെ ആരംഭിക്കുമെന്നു ചെയര്‍പേഴ്സണ്‍ അറിയിച്ചു. മുന്‍ മുന്‍സിപ്പല്‍ വൈസ് ചെയര്മാന് ആന്റോ പെരുമ്പിള്ളി, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. അബ്ദുള്ളക്കുട്ടി, മുന്‍ പൊറത്തിശേരി പഞ്ചായത്ത് പ്രസിഡന്റ് ചിന്ത ധര്മരാജന്, കാറളം പഞ്ചായത്ത് മെമ്പര്‍മാരായ ലൈജു ആന്റണി, ബിന്ദു പ്രദീപ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബൈജു കുറ്റിക്കാടന്‍, ബാസ്റ്റിന് ഫ്രാന്‍സിസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ധര്മരാജന്, നിധിന് ടോണി, റാഫി, ഉഷ റപ്പായി എന്നിവര്‍ എംപിക്ക് നിവേദനം നല്കി.