കോണ്‍ഗ്രസ് പൊറത്തിശേരി പെടോള് പമ്പിലേക്ക് വണ്ടി തളളി മാര്‍ച്ചും ധര്‍ണയും നടത്തി
ഇരിങ്ങാലക്കുട: ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുചക്രവാഹനങ്ങള്‍ തള്ളി കൊണ്ട് പ്രതിഷേധ മാര്‍ച്ചും മാടായിക്കോണം പെട്രോള്‍ പമ്പിനു മുമ്പില്‍ ധര്‍ണയും നടത്തി. പ്രതിഷേധ ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ എം.ആര്. ഷാജു, കെ.കെ. അബ്ദുള്ളകുട്ടി, കെ.സി. ജെയിംസ്, നിഷ അജയന്, സിജു പാറേക്കാടന്‍, സിന്ധു അജയന്, സന്തോഷ് മുതുപറമ്പില്‍, റെയ്ഹാന് ഷെഹീര്‍, പ്രദീപ് കുമാര്‍, പുരുഷോത്തമന്, പ്രതാപന് എന്നിവര്‍ നേതൃത്വം നല്കി.