ആറാട്ടുപുഴ-മാഞ്ഞാംകുഴി ഇറിഗേഷന്‍ ബണ്ട് സന്ദര്‍ശിച്ച് പ്രകാശ് ചെന്നിത്തല
ഇരിങ്ങാലക്കുട: ആറാട്ടുപുഴ-മാഞ്ഞാംകുഴി ഇറിഗേഷന്‍ ബണ്ട് ഹ്യുമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല സന്ദര്‍ശിച്ചു. പറപ്പൂക്കര, വല്ലച്ചിറ പഞ്ചായത്ത് അതിര്‍ത്തിയില്‍ മുളങ്ങു ദേശത്തിന്റെ തീരാശാപമായ ബണ്ട് വിഷയത്തിന്ു പരിഹാരം കാണുന്നതിനു നിരന്തരമായി അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും കാണാത്ത സാഹചര്യത്തില്‍ പ്രദേശവാസികളുടെ പരാതി ലഭിച്ചതനുസരിച്ചാണ് പ്രകാശ് ചെന്നിത്തല സ്ഥലം സന്ദര്‍ശിച്ചത്. രണ്ടു വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രസ്തുത പ്രദേശത്തിന്റെ മെമ്പര്‍മാരുമായി സംസാരിച്ച് വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് എടുക്കുന്നതിനും വേണ്ടതായ എല്ലാ നിയമ സഹായങ്ങളും എച്ച്ആര്‍പിഎം തൃശൂര്‍ ജില്ലാ ഭാരവാഹികള്‍ വഴി ലഭ്യമാക്കാന്‍ പ്രസിഡന്റ് നിര്‍ദേശിച്ചു. 2018 ലെ പ്രളയത്തില്‍ പ്രസ്തുത സ്ഥലത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗത്തെ ബണ്ട് പൊട്ടിയപ്പോള്‍ ഈ പ്രദേശം പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. നൂറോളം കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന ഗതാഗതയോഗ്യമായ ഒരു വഴിയും കൂടിയായിരുന്നു ഇത്. 300 ഓളം കുടുംബങ്ങളേയും അവരുടെ കൃഷിയിടങ്ങളേയും നേരിട്ട് ബാധിക്കുന്ന ഈ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണുന്നതുവരെ ജനങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്കി. സംസ്ഥാന ലീഗല്‍ സെല്‍ അംഗം ഹിരന്‍ സുദേവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ബി. ഷാജന്, വിനയന് തളിക്കുളം, സംസ്ഥാന യൂത്ത് വിംഗ് അംഗം വി.പി. ആദര്‍ശ്, തൃശൂര്‍ ജില്ലാ കണ്‍വീനര്‍ രതീഷ് രാഘവന്, ജോയിന്റ് കണ്‍വീനര്‍ സുദീപ് സുരേന്ദ്രന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.എസ്. മധു, അല്‍ഫോന്‍സ ഷാജന്, സജീഷ് സഹജന് എന്നിവര്‍ പങ്കെടുത്തു.