വിദ്യാശ്രീ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: നഗരസഭയിലെ കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുന്നതിനായി കെഎസ്എഫ്ഇയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘വിദ്യാശ്രീ’ പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. പ്രതിമാസം 500 രൂപ അടവില്‍ 30 മാസ തവണയില്‍ 15,000 രൂപ ലാപ്ടോപ്പിനായി സൗകര്യമൊരുക്കുന്നതാണ് വിദ്യാശ്രീ പദ്ധതി. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുജ സഞ്ജീവ്കുമാര്‍, സി.സി. ഷിബിന്‍, ജെയ്സണ്‍ പാറേക്കാടന്‍, അംബിക പള്ളിപ്പുറത്ത്, അഡ്വ. ജിഷ ജോബി, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്, ജില്ലാ മിഷന് പ്രോഗ്രാം മാനേജര്‍ റെജി തോമസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ ലത സുരേഷ്, ഷൈലജ ബാലന് എന്നിവര്‍ പ്രസംഗിച്ചു.