നിജു ജോയിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട: വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ക്ലബിന്റെ ഡിസ്ട്രിക്ട് വണ്‍ ഡിജി ഇലക്ടായ നിജു ജോയിയുടെ 2022-23 വര്‍ഷത്തെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചു. സ്നേഹസ്പര്‍ശം എന്ന നാമകരണം ചെയ്ത പദ്ധതിയില്‍ കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ട്ടപ്പെട്ട കുട്ടികളുടെ പഠനത്തിനു രണ്ടു വര്‍ഷത്തേക്ക് എല്ലാ മാസവും നിശ്ചിത സംഖ്യ വിതരണം ചെയ്യുന്ന പദ്ധതിയും വീടില്ലാത്തവര്‍ക്ക് സ്വന്തമായി ഒരു വീട് നിര്‍മിച്ചു കൊടുക്കുന്ന ഹോം ഫോര്‍ ഹോംലെസ് എന്ന പദ്ധതിക്കുമാണ് ആരംഭം കുറിച്ചത്. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി.ആര്. രഞ്ചു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോസ് മൊയലന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജോജു വര്‍ക്കി, ഡോ. ആന്റണി മാളിയേക്കല്‍, ജോയ് ആലാമറ്റം, ഇ.എഫ്. ജോസ്, സി.പി. ജോസ്, നവീന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ടെല്‍ഫിന്‍ ഇട്ടേര, ജിജു കോട്ടോളി എന്നിവര്‍ നേതൃത്വം നല്കി.