കോവിഡ് കാലത്ത് ‘മക്കള്‍ക്കൊപ്പം’ പദ്ധതിക്ക് കാറളം പഞ്ചായത്തില്‍ തുടക്കമായി
കാറളം: കേരള ശാസ്ത്രസാഹിത്യ പരിഷത്തും പൊതുവിദ്യാഭ്യസവകുപ്പും ജില്ലാ ശിശുസംരക്ഷണ സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ‘മക്കള്‍ക്കൊപ്പം’ പദ്ധതിക്ക് കാറളം പഞ്ചായത്തില്‍ തുടക്കമായി. കോവിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും നേരിടുന്ന മാനസിക വെല്ലുവിളികളും പ്രയാസങ്ങളും അകറ്റി അവരെ മാനസികമായും ആരോഗ്യപരമായും മുഖ്യധാരയിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം. ബിആര്‍സിയുടെ സഹായത്തോടെ പ്രാദേശികതല സ്കൂള്‍ കൂട്ടായ്മയിലൂടെയാണ് ഇത് നടപ്പാക്കുന്നത്. ഇതിന്റെ കാറളം പഞ്ചായത്തുതല സംഘാടകസമിതി രൂപവത്കരണം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക സുഭാഷ് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ പഞ്ചായത്ത് കോഓര്‍ഡിനേറ്ററും ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ ട്രഷററുമായ റഷീദ് കാറളം വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശശികുമാര്‍, മേഖലാ കോഓര്‍ഡിനേറ്റര്‍ ദീപ ആന്റണി, ബിആര്‍സി കോഓര്‍ഡിനേറ്റര്‍ അനൂപ്, എം.എ. ഉല്ലാസ്, പി.പി. സജിത് മാഷ്, രമാദേവി ടീച്ചര്‍, പ്രിന്‍സിപ്പല്‍ സന്ധ്യ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.