കേരള കോണ്‍ഗ്രസ് (എം) വിട്ട് 15 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചു
ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി കാറളം പ്രദേശത്ത് കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന 15 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചു. കേരള കോണ്‍ഗ്രസ് (എം) കാറളം മണ്ഡലം മുന്‍ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു കെ.ബി. ഷമീറിന്റെ നേതൃത്വത്തില്‍ സുമേഷ് അരിമ്പുള്ളി, സി.എം. പുഷ്പേന്ദ്രന്‍, പ്രേമദാസന് കൊല്ലയില്‍, വില്സന് കുരുതുകുളങ്ങര, കെ.വി. കൊച്ചുമോന് തുടങ്ങി 15 പേരാണു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ നടന്ന ചടങ്ങ് കെപിസിസി നിര്‍വാഹക സമിതി അംഗം എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍ പുതിയ പ്രവര്‍ത്തകര്‍ക്കു മെമ്പര്‍ഷിപ്പ് നല്കി. കോണ്‍ഗ്രസ് കാറളം മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സതീഷ് വിമലന്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തിലകന് പെയ്യാറ, കാറളം മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം പ്രസിഡന്റ് തങ്കപ്പന് പാറയില്‍, കോണ്‍ഗ്രസ് ഭാരവാഹികളായ ഫ്രാന്‍സിസ് മേച്ചേരി, വിനോദ് പുള്ളില്‍, വി.ഡി. സൈമണ്‍, ഇ.ബി. അബ്ദുള്‍ സത്താര്‍, സുരേഷ് പോഴേകടവില്, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ അജീഷ് മേനോന്, സുബീഷ് കാക്കനാടന്, വിജീഷ് പുളിപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.