ദേശീയ ആസ്തിവില്പന ഭീകരവാദത്തേക്കാള്‍ അപകടകരം: എഐടിയുസി
ഇരിങ്ങാലക്കുട: ദേശീയ ആസ്തിവില്പന ഭീകരവാദത്തേക്കാള്‍ അപകടകരമാണെന്നു എഐടിയുസി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന് അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന രാജ്യത്തെ പൊതുമേഖലാ, ആസ്തി വില്ലനക്കെതിരെ സംസ്ഥാന വ്യാപകമായി എഐടിയുസി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിനു മുമ്പില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശിവാനന്ദന്. എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ. ശിവന്, മോഹനന് വലിയാട്ടില്‍, പി.കെ. ഭാസി, ടി.വി. വിബിന്, കെ. ദാസന്, സുനില്‍ ബാബു, വര്ധനന് പുളിക്കല്‍, ബാബു ചിങ്ങാരത്ത്, വി.ജെ. ജോജി എന്നിവര്‍ പ്രസംഗിച്ചു. കാട്ടൂര്‍ പോസ്റ്റോഫീസിന്റെ മുന്നില്‍ നടന്ന തൊഴിലാളി പ്രതിഷേധ സമരം സിപിഐ കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ജെ. ബേബി ഉദ്ഘാടനം ചെയ്തു. എം.കെ. കോരന് മാസ്റ്റര്‍ അധ്യഷത വഹിച്ചു. സി.സി. സന്ദീപ്, നജി, റസീല്‍, വി.എ. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.