ജെ.ജെ പെരേര മെമ്മോറിയല്‍ എക്സലന്‍സ് അവാര്‍ഡ് നല്കി അനുമോദിച്ചു
അരിപ്പാലം: എംജി യൂണിവേഴ്സിറ്റിയുടെ 2021 ലെ ബിഎസ്സി, ബയോടെക്നോളജി പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ മരിയ റോഷിന്, ഡിഗ്രി പരീക്ഷയില്‍ ഫുള്‍ എപ്ലസ് കരസ്ഥമാക്കിയ സ്വീറ്റി പെരേര, അലൈന ലൈന്‍ എന്നിവരെയാണ് ജെ.ജെ പെരേര മെമ്മോറിയല്‍ എക്സലന്‍സ് അവാര്‍ഡ് നല്കി അനുമോദിച്ചത്. അനുമോദന സംഗമവും അവാര്‍ഡ് സമര്‍പ്പണവും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. വിദ്യാഭ്യാസം വ്യക്തിയുടെ വളര്‍ച്ച മാത്രമല്ല സമൂഹത്തില്‍ പ്രായോഗികം ആക്കുകയാണു പ്രാധാന്യം എന്നും അറിവിന്റെ ചക്രവാളങ്ങള്‍ തുറന്ന് അറിവ് അന്വേഷകര്‍ ആവുക എന്നും സമൂഹത്തെ കരുണയോടും ആര്‍ദ്രതയോടും സമൂഹത്തിലെ മാനവിക മൂല്യങ്ങള്‍ മുറുകെ പിടിച്ചു നാളത്തെ നക്ഷത്രങ്ങളായി തിളങ്ങട്ടെയെന്നും മന്ത്രി പറഞ്ഞു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ വിജയികളായ ഇടവക അംഗങ്ങളായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ജെ.ജെ. പെരേര മെമ്മോറിയല്‍ കാഷ് അവാര്‍ഡ് വിതരണം ചെയ്തു. കോട്ടപ്പുറം രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ആന്റണി കുരിശിങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഇടവക വികാരി ഡോ. ജോണ്സണ് പങ്കെത്ത് അധ്യക്ഷത വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസ് പന്തല്ലുക്കാരന്‍, വാര്‍ഡ് മെമ്പര്‍ ലാലി വര്‍ഗീസ്, ഫ്രാന്‍സിസ് കിഴക്കേമാട്ടുമ്മല്‍, ജോസഫ് ക്ലീറ്റസ് തീയ്യാടി എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തിനു യുവജന ശുശ്രൂഷ സമിതിഅംഗങ്ങളും ഇടവക കൈക്കാരന്മാരും നേതൃത്വം നല്കി.