ഇന്ധന നികുതി: സര്‍ക്കാരുകളുടെ ഒളിച്ചു കളി അവസാനിപ്പിക്കണം-ഗാന്ധി ദര്ശന് വേദി
ഇരിങ്ങാലക്കുട: ഇന്ധന നികുതിയുടെ കാര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ഒളിച്ചു കളി അവസാനിപ്പിക്കണമെന്നു കേരള പ്രദേശ് ഗാന്ധി ദര്ശന് വേദി ഇരിങ്ങാലക്കുട നിയോജകമണ്ഡലം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയര്മാന് കെ. വേലായുധന് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്മാന് പ്രഫ. വി.എ. വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ എസ്. നായര്‍, ജില്ലാ സെക്രട്ടറി പി.കെ. ജിനന്, നിയോജകമണ്ഡലം സെക്രട്ടറി പി.യു. വില്‍സണ്‍, എ.സി. സുരേഷ്, എം. സനല്‍കുമാര്‍, എം. മൂര്‍ഷിദ്, കെ. കമലം എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി യു. ചന്ദ്രശേഖരന് (ചെയര്മാന്), കെ. സുധീഷ്, അരുണ്‍ (വൈസ് ചെയര്മാന്മാര്), എം.ആര്. രഞ്ചി (ജനറല്‍ സെക്രട്ടറി), എ.സി. സുരേഷ്, പി.കെ. ശിവന്, എം.ഒ. ജോണ്‍ (സെക്രട്ടറിമാര്‍), സി.എം. ഉണ്ണികൃഷ്ണന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.