കുടുംബങ്ങള്‍ക്ക് പോഷകാഹാര കിറ്റുമായി പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്
പുല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മുരിയാട് ഗ്രാമപഞ്ചായത്തിലെ എട്ടു വാര്‍ഡുകളിലെ കോവിഡ് ബാധിതമായ കുടുംബങ്ങള്‍ക്കു പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ഘട്ടം ഘട്ടമായിട്ടാണു കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കണ്ടെയ്ന്മെന്റ് സോണുകള്‍ അല്ലാത്ത വാര്‍ഡുകളില്‍ ഇടവിട്ട ദിവസങ്ങളില്‍ കിറ്റ് വിതരണം നടത്തും. ബാങ്ക് തല കിറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിര്‍വഹിച്ചു. യോഗത്തില്‍ മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍മാനും മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം മിനി വരിക്കശേരി, പഞ്ചായത്തംഗം മനീഷ മനീഷ്, ഭരണസമിതി അംഗങ്ങളായ പി.കെ. ശശി, രാധാ സുബ്രന്, തോമസ് കാട്ടൂക്കാരന്‍, ബാങ്ക് പ്രസിഡന്റ് പി.വി. രാജേഷ്, സെക്രട്ടറി സി.എസ്. സപ്ന എന്നിവര്‍ പ്രസംഗിച്ചു. 200 കുടുംബങ്ങള്‍ക്കാണ് ആദ്യദിനത്തില്‍ കിറ്റുകള്‍ വിതരണം ചെയ്തത്. 10, 11 വാര്‍ഡുകളിലെ നൂറോളം കോവിഡ് ബാധിതമായ 200 ഓളം കുടുംബങ്ങള്‍ക്കാണു കിറ്റുകള്‍ വിതരണം ചെയ്യുന്നത്. തുടര്‍ന്ന് കണ്ടെയ്ന്മെന്റ് സോണുകള്‍ അല്ലാത്ത മറ്റു വാര്‍ഡുകളിലും വിതരണം തുടരും.