കാറളം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്: ബിജെപി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കോടികളുടെ വായ്പാ തട്ടിപ്പ് അന്വേഷിക്കുക, ലോണ്‍ തിരിമറി അന്വേഷിക്കുക, ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകള്‍ അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ബിജെപി കാറളം സര്‍വീസ് സഹകരണ ബാങ്കിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. വന്‍ തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കില്‍ നിന്നും രണ്ടരക്കോടി കുടിശികയുള്ള ഒരു ലോണില്‍ നാലരക്കോടി രൂപ ഒരു നടപടിക്രമവും പാലിക്കാതെ നല്കിയ ഭരണസമിതി വന്‍ തട്ടിപ്പാണു നടത്തിയിരിക്കുന്നത്. 2019 ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഭരണസമിതിക്കെതിരെ അന്വേഷണം നടത്തണമെന്നു ബിജെപി ആവശ്യപ്പെട്ടു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സര്‍ജ്ജു തൊയ്ക്കാവ് ധര്‍ണ ഉദ്്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രതീഷ് കുറുമാത്ത് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജില്ലാ കമ്മറ്റിയംഗം പാറയില്‍ ഉണ്ണികൃഷ്ണന്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രമേഷ് ചന്ദ്രന്, സെക്രട്ടറി നിധിന്, മണ്ഡലം കമ്മിറ്റിയംഗം ഭരതന് വെള്ളാനി, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ അജയന് തറയില്‍, പഞ്ചായത്ത് കമ്മിറ്റി അംഗം അമരദാസ്, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ സരിത വിനോദ്, രാജന്, സോമന് പുളിയത്തുപറമ്പില്‍, അനില്‍ കുഞ്ഞിലിക്കാട്ടില്‍, ജോയ്സണ്‍, പ്രദീപ് എന്നിവര്‍ നേതൃത്വം നല്കി.