ഇരിങ്ങാലക്കുട ബൈപാസ് റോഡിലെ കുണ്ടും കുഴികളും യാത്രക്കാരുടെ നടുവൊടിക്കുന്നു
യാത്രക്കാരുടെ നടുവൊടിച്ച് ഠാണാ-കാട്ടൂര്‍ ബൈപാസ്
തകര്‍ന്ന് കുഴിയായി ഇരിങ്ങാലക്കുട ബൈപാസ് റോഡ്
ഇരിങ്ങാലക്കുട: നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി നിര്‍മിച്ച ഇരിങ്ങാലക്കുട ബൈപാസ് റോഡിലെ കുണ്ടും കുഴികളും യാത്രക്കാര്‍ക്കു ദുരിതമാകുന്നു. റോഡിന്റെ രണ്ടാംഘട്ട നിര്‍മാണം നടന്ന മാസ് ജംഗ്ഷന് മുതല്‍ കാട്ടൂര്‍ റോഡ് വരെയുള്ള ഭാഗത്താണു റോഡ് തകര്‍ന്നു കിടക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് 34 ലക്ഷം രൂപ ചെലവഴിച്ച് റീ ടാറിംഗ് നടത്തിയെങ്കിലും സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന ഭാഗത്ത് ടാറിംഗ് നടത്താതെ കരിങ്കല്ല് ഇട്ട് റോഡ് ഉയര്‍ത്തുകയായിരുന്നു. മഴ പെയ്തതോടെ ഇവിടെ വീണ്ടും കുഴികളായി. നിര്‍മാണത്തിലെ അപാകതയും വെള്ളം ഒഴുകിപ്പോകാന്‍ കാന ഇല്ലാത്തതാണു ദുരവസ്ഥയ്ക്കു കാരണമെന്നാണ് ആക്ഷേപം. ബൈപാസ് റോഡിന് ഇരുവശത്തും വെള്ളം ഒഴുകിപ്പോകുന്നതിനു കാന നിര്‍മിക്കുമെന്നു കഴിഞ്ഞ ഭരണസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി നിര്‍മിച്ച ബൈപാസ് മൂന്നു പതിറ്റാണ്ട് കഴിഞ്ഞാണു പൂര്‍ണമായും തുറന്നുകൊടുത്തത്.