സംരംഭകത്വം ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം തൃശൂര്‍ താലൂക്ക് വ്യവസായ ഓഫീസ്, മുകുന്ദപുരം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ വ്യവസായ സംരംഭകര്‍ക്കു വ്യവസായ വകുപ്പിന്റെ പദ്ധതികള്‍ പരിചയപ്പെടുത്തുന്നതിനും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനുമായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായാണ് ഈ ശില്പശാല സംഘടിപ്പിച്ചത്. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മനോജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്തിക ജയന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ടി. കിഷോര്‍, ബ്ലോക്ക് ഡിവിഷന് മെമ്പര്‍മാരായ വി.എ. ബഷീര്‍, റീന ഫ്രാന്‍സിസ്, കവിത സുനില്‍, വിപിന്‍ വിനോദന്‍, മിനി വരിക്കശേരി, കെ.എസ്. രമേശ്, അമിത മനോജ്, ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി സി. ശ്രീചിത്ത്, മുകുന്ദപുരം ഉപജില്ലാ വ്യവസായ ഓഫീസര്‍ വി.എസ്. ജലജ, ഇരിങ്ങാലക്കുട ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പി.എസ്. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.