കല്ലേറ്റുംകര കൊച്ചിപ്പാടത്ത് കര്‍ഷക കൂട്ടായ്മയില്‍ ഞാറ് നട്ടു
ആളൂര്‍: പതിനെട്ടുകൊല്ലമായി തരിശുകിടന്ന കല്ലേറ്റുംകര കൊച്ചിപ്പാടത്ത് നെല്ല് വിളയും. കര്‍ഷക കൂട്ടായ്മയില്‍ മാസങ്ങള്‍ നീണ്ട പ്രയത്നംകൊണ്ട് പുല്ലുനീക്കി കൃഷിയോഗ്യമാക്കിയ നിലത്തില്‍ ഞാറ് നട്ടു. വെള്ളക്കെട്ട് ഒഴിയാതെ കൃഷി മുടങ്ങിയതോടെയാണ് അമ്പതേക്കര്‍ വരുന്ന കൊച്ചിപ്പാടം തരിശുകിടന്നത്. ഇത് പൂര്‍ണമായും പുല്ലുനീക്കി കൃഷിയൊരുക്കാനാണ് കര്‍ഷകര്‍ മുന്നിട്ടിറങ്ങിയത്. കൊച്ചിപ്പാടം കര്‍ഷകസംഘത്തിന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. സ്വന്തം നിലങ്ങളിലും സമീപത്തെ നിലങ്ങള്‍ പാട്ടത്തിനെടുത്തുമാണ് ഇവര്‍ നെല്‍കൃഷിയിറക്കിയത്. ഉമ വിത്താണ് ഞാറുപാകി നട്ടത്. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ നടീല്‍ ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, കൃഷി ഓഫീസര്‍ തോമസ്, പഞ്ചായത്തംഗം മേരി, ഐ.കെ. ചന്ദ്രന്, കര്‍ഷകസംഘം പ്രസിഡന്റ് ജോസഫ് പൊഴോലിപറമ്പില്‍, സെക്രട്ടറി ബ്രൂട്ടസ് ജോസഫ്, പി.ഡി. ജിജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.