കൂടിയാട്ട മഹോത്സവത്തില്‍ തോരണയുദ്ധം കൂടിയാട്ടം രണ്ടാം ദിവസം
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവ നാട്യഭൂമിയില്‍ നടക്കുന്ന കൂടിയാട്ട മഹോത്സവത്തില്‍ ഭാസന്റെ അഭിഷേക നാടകത്തിലെ തോരണയുദ്ധം കൂടിയാട്ടത്തിലെ രണ്ടാം ദിവസം അരങ്ങേറി. ഒരു വാനരന് തന്റെ ഇഷ്ട ഉദ്യാനമായ അശോകവനിക നശിപ്പിച്ചതറിഞ്ഞു രാവണന് അസംഖ്യം രാക്ഷസര്‍, പഞ്ചസേനാ പതികള്‍, പുത്രനായ അക്ഷകുമാരന്‍ എന്നിവരെ വാനരനെ കൊല്ലുവാനായി പറഞ്ഞയക്കുന്നു. അവരെ എല്ലാവരേയും വാനരന് കൊല്ലുന്നു. പിന്നെ ഇന്ദ്രജിത്ത് ചെന്നു വാനരനെ ബന്ധിക്കുന്നു. രാവണനായി ഗുരുകുലം കൃഷ്ണദേവ് ശങ്കുകര്‍ണ്ണനായി ഗുരുകുലം തരുണ്‍ എന്നിവര്‍ രംഗത്തെത്തി. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം നാരായണ്‍ നമ്പ്യാര്‍ എന്നിവരും ഇടക്കയില്‍ കലാനിലയം ഉണ്ണിക്കൃഷ്ണന് താളത്തിനു ശ്രുതി, അഞ്ജന, അതുല്ല്യ, ചമയം കലാനിലയം ഹരിദാസ് എന്നിവരും പങ്കെടുത്തു.