കാര്‍ഷികരംഗത്തിന്റെ അഭിവൃദ്ധിയാണ് രാജ്യത്തിന്റെ അഭിവൃദ്ധിചലച്ചിത സംവിധായകന് സത്യന് അന്തിക്കാട്
ഇരിങ്ങാലക്കുട: കാര്‍ഷികരംഗത്തിന്റെ അഭിവൃദ്ധിയാണ് രാജ്യത്തിന്റെ അഭിവൃദ്ധിയെന്ന് ചലച്ചിത സംവിധായകന് സത്യന് അന്തിക്കാട്. ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോത്സവ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ടൗണ്‍ഹാളില്‍ ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം സിനിമാതാരം ഇന്നസെന്റ് നിര്‍വഹിച്ചു. കൃഷിയിലെ 15 വ്യത്യസ്ത മേഖലകളിലെ മികച്ച കര്‍ഷകരെ ആദരിച്ചു. യോഗത്തിന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി സ്വാഗതവും മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് അനസ് നന്ദിയും രേഖപ്പെടുത്തി. സമ്മേളനത്തിന് കോഡിനേറ്റര്‍മാരായ ജെയ്സണ്‍ പാറേക്കാടന്‍, പി.ആര്. സ്റ്റാന്‍ലി, വിവിധ സബ് കമ്മിറ്റി ചെയര്മാന്മാരായ സുജ സഞ്ജീവ് കുമാര്‍, സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, അഡ്വ. ജിഷ ജോബി, അഡ്വ.കെ.ആര്. വിജയ, സന്തോഷ് ബോബന്, പി.ടി. ജോര്‍ജ്, അല്‍ഫോന്‍സ തോമസ്, അമ്പിളി ജയന്, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഞാറ്റുവേല മഹോത്സവത്തില്‍ ഫലവൃക്ഷ തൈകള്‍, അലങ്കാര ചെടികള്‍, പൂച്ചെടികള്‍, വിവിധങ്ങളായ ഭക്ഷ്യ ഉല്പന്നങ്ങള്, നാടന്‍ വിഭവങ്ങള്‍, വിത്തുകള്‍, തുണി, ഇരുമ്പ് ഉല്പന്നങ്ങള്, ചെറുപ്പകാല മിഠായികള്‍, ചക്ക മാങ്ങ ഉല്പന്നങ്ങള് തുടങ്ങി വൈവിധ്യമാര്‍ന്ന 50 ല്‍ പരം സ്റ്റാളുകള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. 10 ദിവസം നീണ്ടു നില്ക്കുന്ന ഞാറ്റുവേല മഹോത്സവത്തില്‍ ദിവസവും രാവിലെ 10 ന് ആദരസംഗമങ്ങള്, രണ്ടിന് സാഹിത്യസദസുകള്‍, നാലിന് കൃഷി സംബന്ധമായ സെമിനാറുകള്‍, ആറ് മുതല്‍ കലാപരിപാടികള്‍ എന്നിവ നടക്കും.