പുത്തന്‍തോട് കെഎല്‍ഡിസി കനാല്‍ ബണ്ട് റോഡ് വീണ്ടും ഇടിഞ്ഞു
കരുവന്നൂര്‍: പുത്തന്‍തോട് കെഎല്‍ഡിസി കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. 2020 ല്‍ കരിങ്കല്ല് കെട്ടിയിരുന്നത് തന്നെയാണ് വീണ്ടും ഇടിഞ്ഞത്. ബണ്ട് റോഡിന്റെ പകുതിയോളം ഇടിഞ്ഞ നിലയിലാണ്. ഇതുവഴിയുളള ഗതാഗതം അപകടാവസ്ഥയിലാണ്. അശാസ്ത്രീയമായ നിര്‍മാണവും അപാകതകളുമാണ് ഭിത്തി ഇടിയാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ മണ്ണിന്റെ പ്രത്യേകതയും വെളളത്തിന്റെ ശക്തമായ ഒഴുക്കുമാണ് കാരണമെന്ന് ഇറിഗേഷന്‍ അധികൃതര്‍ പറഞ്ഞു. ജിയോളജിസ്റ്റിന്റെ അഭിപ്രായം പരിഗണിച്ചായിരിക്കും വീണ്ടും സംരക്ഷണ ഭിത്തി കെട്ടുന്നത് എന്ന് ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചു. 2018 ലെ പ്രളയത്തിലാണ് ബണ്ട് റോഡ് ആദ്യം ഇടിഞ്ഞത്. 2019-20 വര്‍ഷങ്ങളിലെ മഴയില്‍ വീണ്ടും ഇടിഞ്ഞു. ഇത് ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കെഎല്ഡിസിയും പദ്ധതി തയാറാക്കിയ ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ പ്രവര്‍ത്തികള്‍ വൈകി. ബണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും മുമ്പ് ഒരു ഭാഗത്തെ 20 മീറ്ററോളം കെട്ട് കനാലിലേക്ക് ഇടിഞ്ഞു. പിന്നീട് ആഴത്തില്‍ പൈലിങ്ങ് നടത്തിയാണ് വീണ്ടും ഭിത്തി കെട്ടിയത്. ഇപ്പോള്‍ അടുത്തഭാഗത്തും കരിങ്കല്‍ ഭിത്തി ഇടിഞ്ഞു.