സെന്റ് ജോസഫ്സ് കോളജിൽ അന്താരാഷ്ട്ര സെമിനാര്‍ ‘ബയോവെര്വ് 2022’
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ‘ബയോവെര്വ് 2022’എന്ന പേരില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു. പ്രസ്തുത സെമിനാര്‍ ‘സത്യം ജയതു സയന്‍സ് ഫൗണ്ടേഷന്’ സ്ഥാപകന്‍ ഡോ. കേളത്ത് മുരളി മനോജ് ഉദ്ഘാടനം നിര്‍വഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ അധ്യക്ഷത വഹിച്ചു. യൂണിവേര്സിറ്റി ഓഫ് സൗത്ത് വെയില്‍സിലെ സൈന്‍ഷ്യ സ്കോളര്‍ കൊച്ചുറാണി കെ. ജോണ്സണ്, തൃശൂര്‍ സെന്റ് മേരീസ് കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കായേന് വടക്കന്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. വിവിധ കോളജില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു.